Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Force Is A Friendly

Kannur

സം​സ്ഥാ​ന പോ​ലീ​സ് സേ​ന​യ്ക്ക് ജ​ന​സൗ​ഹൃ​ദ മു​ഖം: മു​ഖ്യ​മ​ന്ത്രി

ത​ല​ശേ​രി: കേ​ര​ള​ത്തി​ലെ പോ​ലീ​സ് സേ​ന​യ്ക്ക് ജ​ന​സൗ​ഹൃ​ദ മു​ഖം ന​ൽ​കി പോ​ലീ​സ് സ്റ്റേ​ഷ​ൻ എ​ന്ന പ​ഴ​യ സ​ങ്ക​ല്പം ത​ന്നെ മാ​റി​യ കാ​ല​ഘ​ട്ട​മാ​ണി​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. പോ​ലീ​സ് സേ​ന​യു​ടെ പ്ര​ഫ​ഷ​ണ​ൽ വൈ​ദ​ഗ്ധ്യം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും സേ​ന​യെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്നതി​നു​മാ​യി ത​ല​ശേ​രി സ​ബ് ഡി​വി​ഷ​ണ​ൽ പോ​ലീ​സ് ഓ​ഫീ​സി​ൽ സ​ജ്ജ​മാ​ക്കി​യ അ​ത്യാ​ധു​നി​ക "നോ​ള​ജ് റി​പ്പോ​സി​റ്റ​റി സെ​ന്‍റ​റി​ന്‍റെ ഉ​ദ്ഘാ​ട​നം ഓ​ൺ​ലൈ​നാ​യി നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യിരു​ന്നു മു​ഖ്യ​മ​ന്ത്രി.

30 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് വി​ജ്ഞാ​ന​കേ​ന്ദ്രം ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. പോ​ലീ​സ് സം​വി​ധാ​ന​ത്തെ ആ​ധു​നി​ക​വ​ത്ക​രി​ക്കു​ന്ന​തി​നും സേ​നാം​ഗ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​ന്ത​ര​മാ​യ വി​ജ്ഞാ​ന വി​നി​മ​യം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​മാ​ണ് ഈ ​കേ​ന്ദ്രം ല​ക്ഷ്യ​മി​ടു​ന്ന​ത്. ഉ​ദ്യോ​ഗ​സ്ഥ​രു​ടെ പ്ര​ഫ​ഷ​ണ​ൽ വി​ക​സ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ഗ​വേ​ഷ​ണ-​പ​രി​ശീ​ല​ന സൗ​ക​ര്യ​ങ്ങ​ൾ ഇ​വി​ടെ ല​ഭ്യ​മാ​ണ്.

നി​യ​മ പു​സ്ത​ക​ങ്ങ​ൾ, മാ​ന്വ​ലു​ക​ൾ, ഗ​വേ​ഷ​ണ പ്ര​ബ​ന്ധ​ങ്ങ​ൾ, പ്ര​ധാ​ന കേ​സു​ക​ളു​ടെ പ​ഠ​ന​ങ്ങ​ൾ എ​ന്നി​വ ഉ​ൾ​പ്പെ​ടു​ത്തി വി​പു​ല​മാ​യ വി​വ​ര​ശേ​ഖ​ര​മാ​ണ് ഇ​വി​ടെ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.

നി​യ​മ​പ​ര​മാ​യ മാ​ന്വ​ലു​ക​ൾ​ക്കും പോ​ലീ​സ് ന​ട​പ​ടി​ക്ര​മ​ങ്ങ​ൾ​ക്കു​മാ​യി പ്ര​ത്യേ​ക ലൈ​ബ്ര​റി വി​ഭാ​ഗ​വും പ​ഴ​യ കേ​സു​ക​ൾ പ​ഠി​ക്കാ​നും കു​റ്റ​കൃ​ത്യ​ങ്ങ​ളു​ടെ രീ​തി​ക​ൾ വി​ശ​ക​ല​നം ചെ​യ്ത് പു​തി​യ പ്ര​തി​രോ​ധ ത​ന്ത്ര​ങ്ങ​ൾ രൂ​പീ​ക​രി​ക്കാ​നും സ​ഹാ​യി​ക്കു​ന്ന റി​സ​ർ​ച്ച് ആ​ൻ​ഡ് റ​ഫ​റ​ൻ​സ് വി​ഭാ​ഗ​വും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്.

പ​രി​ശീ​ല​ന മൊ​ഡ്യൂ​ളു​ക​ൾ, റ​ഫ​റ​ൻ​സ് ഗൈ​ഡു​ക​ൾ, വ​ർ​ക്ക്‌​ഷോ​പ്പു​ക​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കു​മാ​യി പ്ര​ത്യേ​കം സ​ജ്ജീ​ക​രി​ച്ചി​ട്ടു​ള്ള സ്ഥ​ല​ങ്ങ​ൾ എ​ന്നി​വ​യും സെ​ന്‍റ​റി​ലു​ണ്ട്. ച​രി​ത്ര​രേ​ഖ​ക​ൾ, പ്ര​ധാ​ന കേ​സ് ഫ​യ​ലു​ക​ൾ തു​ട​ങ്ങി​യ​വ വ​രും​കാ​ല ഗ​വേ​ഷ​ണ​ങ്ങ​ൾ​ക്കും ന​യ​രൂ​പീ​ക​ര​ണ​ത്തി​നു​മാ​യി സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന ആ​ർ​ക്കൈ​വ​ൽ വി​ഭാ​ഗ​വും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ണ്. ഉ​ദ്യോ​ഗ​സ്ഥ​ർക്കി​ട​യി​ൽ അ​റി​വ് പ​ങ്കു​വ​യ്ക്കാ​നും നൂ​ത​ന​മാ​യ പോ​ലീ​സ് രീ​തി​ക​ളെ​ക്കു​റി​ച്ച് ച​ർ​ച്ച ചെ​യ്യാ​നു​മു​ള്ള ഒ​രു പൊ​തു​ഇ​ട​മാ​യും ഈ ​കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കും.
മ​ന്ത്രി ക​ട​ന്ന​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത​ല​ശേ​രി ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ കാ​രാ​യി ച​ന്ദ്ര​ശേ​ഖ​ര​ൻ, വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഷ​ഹ​നാ​സ് മ​ൻ​സൂ​ർ, സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി റ​വാ​ഡ ആ​സാ​ദ് ച​ന്ദ്രശേ​ഖ​ർ, ക്ര​മ​സ​മാ​ധാ​ന വി​ഭാ​ഗം എ​ഡി​ജി​പി​എ​ച്ച് വെ​ങ്ക​ടേ​ഷ്, ഉ​ത്ത​രമേ​ഖ​ല ഐ​ജി​പി രാ​ജ്പാ​ൽ മീ​ണ, ക​ണ്ണൂ​ർ റേ​ഞ്ച് ഡി​ഐ​ജി​ ജി​.എ​ച്ച്. യ​തീ​ഷ് ച​ന്ദ്ര, ക​ണ്ണൂ​ർ സി​റ്റി പോ​ലീ​സ് ക​മ്മീ​ഷ​ണ​ർ പി. ​നി​ധി​ൻ​രാ​ജ്, കൂ​ത്തു​പ​റ​മ്പ് എ​സി​പി എം.​പി. ആ​സാ​ദ്, ക​ണ്ണൂ​ർ സി​റ്റി അ​ഡീ​ഷ​ണ​ൽ എ​സ്പി സ​ജേ​ഷ് വാ​ഴ​ളാ​പ്പി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Latest News

Corehub Up